ജൈടെക്സ് ഗ്ലോബൽ 2025-ൽ കേരളത്തിൽ നിന്നുള്ള 28 ഐടി കമ്പനികൾ പങ്കാളികളാകുന്നു
ദുബായ് | ഒക്ടോബർ 2025 — കേരളത്തിൽ നിന്നുള്ള 28 ഐടി, ഐടിഇഎസ് കമ്പനികൾ ഈ വർഷം ജൈടെക്സ് ഗ്ലോബൽ 2025-ൽ പങ്കെടുക്കാൻ ഒരുക്കമാകുന്നു. ലോകത്തിലെ ഏറ്റവും വലിയ ടെക് മേളകളിലൊന്നായ ജൈടെക്സ്, ഒക്ടോബർ 13 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വേദിയാകും.
കേരള ഐടിയുടെ നേതൃത്വത്തിലെയും, സംസ്ഥാനത്തെ ടെക്നോളജി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജിടെക്) ന്റെ സഹകരണത്തിലുമായാണ് കേരള ഡെലഗേഷൻ പരിപാടിയിൽ പങ്കെടുക്കുന്നത്.
180-ലധികം രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖരും നിക്ഷേപകരും പങ്കെടുക്കുന്ന ജൈടെക്സ്, ബിസിനസ് വികസനത്തിനും അന്താരാഷ്ട്ര പങ്കാളിത്തത്തിനും മികച്ച വേദി ആവുമെന്ന് പ്രതീക്ഷിക്കുന്നു.

