രാജ്യത്തെ ചിപ്പ് നിർമാണ മേഖലയിലെ വലിയ മുന്നേറ്റത്തിന് ടാറ്റ ഇലക്ട്രോണിക്സ് വഴിയൊരുക്കുന്നു. യുഎസിലെ ചിപ് നിർമാണ ഭീമനായ ഇന്റൽ, ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള സെമികണ്ടക്ടറുകളുടെ നിർമാണവും അസംബ്ലിംഗും നടത്തുന്നതിന് ടാറ്റയുമായി സഹകരിക്കാൻ ധാരണയിലെത്തി.
ചിപ്പ് നിർമാണ രംഗത്ത് ടാറ്റ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഗുജറാത്തിൽ രാജ്യത്തെ ആദ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ യൂണിറ്റും, അസമിൽ ചിപ്പ് അസംബ്ലിംഗ്–ടെസ്റ്റിംഗ് കേന്ദ്രവും ടാറ്റ സ്ഥാപിക്കും. ഇന്റലുമായുള്ള ഈ പങ്കാളിത്തം ഇന്ത്യയിലെ എഐ പി.സി. മേഖലയ്ക്ക് വലിയ മുന്നേറ്റം നൽകുമെന്നാണു വിലയിരുത്തൽ.
