കേരളത്തെ മെഡിക്കല്‍ ഹബാക്കി മാറ്റുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

കേരളത്തെ മെഡിക്കല്‍ ഹബാക്കി മാറ്റുമെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഉൾപ്പെടെ ഇത്തരം ചികിൽസാ സൗകര്യങ്ങളൊരുക്കുമെന്നതാണ് ധനമന്ത്രി പറഞ്ഞത്. ആരോഗ്യരംഗത്ത് പൊതുവെ മുന്നിട്ട് നില്‍ക്കുന്നുവെന്ന പ്രതിച്ഛായ കേരളത്തിനുണ്ട്. അതിനാല്‍ തന്നെ മെഡിക്കല്‍ ഹബ്ബായി മാറാനുള്ള സാധ്യതകളും വലുതാണ്.
കോവിഡ് മഹാമാരിയും നിപ്പയും ഉള്‍പ്പടെയുള്ള പ്രതികൂല സാഹചര്യങ്ങളെ കേരളം പക്വതയോടെ നേരിട്ടതും ആയുർവേദം ഉൾപ്പടെയുള്ള പരമ്പരാഗത ചികിത്സാ രീതികളുടെ സാധ്യതകൾ മുതലെടുക്കാൻ ഉള്ള സാഹചര്യവും കേരളത്തിൻ്റെ സമഗ്ര ആരോഗ്യ മാതൃകയെ ലോക ശ്രദ്ധയിൽ എത്തിക്കാൻ സഹായിക്കുന്നത് തന്നെയാണ്.

എല്ലാ ജിസിസി രാജ്യങ്ങളുമായും മിക്ക ഏഷ്യന്‍ രാജ്യങ്ങളുമായും നേരിട്ട് കണക്റ്റിവിറ്റിയുള്ള സംസ്ഥാനമാണ് കേരളം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂര്‍ വിമാനത്താവളങ്ങളുടെ സാന്നിധ്യവും റെയില്‍വേ, റോഡ്, വാട്ടര്‍ വേ കണക്റ്റിവിറ്റിയും കേരളത്തിൻ്റെ മെഡിക്കൽ ടൂറിസം ഹബെന്ന സാധ്യതകൾക്ക് മുതൽക്കൂട്ടാണ്.