ഓഹരി വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ.

കഴിഞ്ഞ ദിവസത്തെ അവധിക്കുശേഷം വിപണിയില്‍ വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. സെന്‍സെക്‌സ് 152 പോയന്റ് ഉയര്‍ന്ന് 61,337ലും നിഫ്റ്റി 50 പോയന്റ് ഉയര്‍ന്ന് 18,253ലുമാണ് വ്യാപാരം

ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വാങ്ങലുകാരായതും വിപണിനേട്ടമാക്കി .വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കഴിഞ്ഞദിവസം 1,948.51 കോടി രൂപയുടെ നിക്ഷേപം നടത്തി.