ഇന്നും നേട്ടം നിലനിര്‍ത്തി സെന്‍സെക്‌സ്

ഇതാദ്യമായി 63,000 പിന്നിട്ട് സെന്‍സെക്‌സ്:

ഏഴാമത്തെ ദിവസവും നേട്ടം നിലനിര്‍ത്തിയതോടെ സെന്‍സെക്‌സ് 63,000 കടന്നു. നിഫ്റ്റിയാകട്ടെ 18,750വും പിന്നിട്ടു. സെന്‍സെക്‌സ് 417.81 പോയന്റ് ഉയര്‍ന്ന് 63,099.65ലും നിഫ്റ്റി 140.30 പോയന്റ് നേട്ടത്തില്‍ 18,758.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ബജാജ് ഓട്ടോ, അള്‍ട്ര ടെക് സിമെന്റ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്..