അംബാനിക്ക് യു.എസ് “ഗ്രീൻ സിഗ്നൽ”; റിലയൻസ് വെനസ്വേലയിൽ നിന്ന് നേരിട്ട് ക്രൂഡ് ഓയിൽ വാങ്ങാൻ സാധിക്കും

മുകേഷ് അംബാനിയുടെ Reliance Industries വെനസ്വേലയിൽ നിന്ന് നേരിട്ട് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതിനായി അമേരിക്ക പ്രത്യേക ലൈസൻസ് അനുവദിച്ചു. ഇതോടെ യു.എസ്. ഉപരോധം ലംഘിക്കാതെ തന്നെ കുറഞ്ഞ നിരക്കിൽ വെനസ്വേലൻ ഹെവി ക്രൂഡ് ഓയിൽ റിലയൻസ് വാങ്ങാൻ കഴിയും. ഈ തീരുമാനം, വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് എളുപ്പമുള്ള നിയന്ത്രണ ഇളവ് വരുത്തിയത്.

റിലയൻസിന് ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ

• ചെലവ് കുറയും: വെനസ്വേലയിൽ നിന്നുള്ള ക്രൂഡ് എണ്ണ കുറഞ്ഞ വിലയിൽ ലഭിക്കുന്നതിനാൽ കമ്പനിക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാകും.
• നേരിട്ട് ഇറക്കുമതി: മൂന്നാം കക്ഷികളുടെ ഇടപെടൽ ഇല്ലാതെ തന്നെ വെനസ്വേലയിൽ നിന്ന് നേരിട്ട് എണ്ണ വാങ്ങാനും റിഫൈനിംഗ് ചെയ്ത് വിൽക്കാനും സാധിക്കും.
• റഷ്യൻ എണ്ണയ്ക്ക് പകരം: നിലവിൽ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് പകരമായി വെനസ്വേലൻ ക്രൂഡ് ഉപയോഗിക്കാൻ പദ്ധതിയിട്ടിരിക്കുന്നു.

റഷ്യയെ ഒഴിവാക്കുന്ന ഇന്ത്യ?

ഏപ്രിൽ മാസത്തിലെ എണ്ണ ഇടപാടുകളിൽ റഷ്യയെ ഒഴിവാക്കാനുള്ള നീക്കം ഇതിനോടകം ആരംഭിച്ചു. അമേരിക്കയുമായി പുതിയ വ്യാപാര കരാറുകളുടെ ഭാഗമായി ഇത് സംഭവിച്ചുവെന്ന് വിദഗ്ധർ പറയുന്നു. അടുത്തിടെ അമേരിക്കന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് മേൽ ചുമത്തിയിരുന്ന 25% തീരുവ ഒഴിവാക്കിയതിന് പിന്നാലെയാണ് ഇന്ത്യ വെനസ്വേലയിൽ നിന്നും കൂടുതൽ എണ്ണ വാങ്ങുമെന്നും ഉറപ്പുനൽകിയത്.

പഴയ ബന്ധം വീണ്ടും

പഴയകാലത്ത്, വെനസ്വേലയിൽ നിന്ന് സ്ഥിരമായി എണ്ണ വാങ്ങിയിരുന്ന കമ്പനിയാണ് റിലയൻസ്. എന്നാൽ 2025 തുടക്കത്തിൽ യു.എസ് ഉപരോധം ശക്തമായപ്പോൾ ഇടപാടുകൾ നിര്ത്തേണ്ടി വന്നു. ഗുജറാത്തിലെ ജാംനഗർ റിഫൈനറി, ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സമുച്ചയം, പ്രതിദിനം 14 ലക്ഷം ബാരൽ എണ്ണ ശുദ്ധീകരിക്കാൻ ശേഷിയുള്ളത്. ജനുവരിയിലാണ് റിലയൻസ് യു.എസ് ട്രഷറി വിഭാഗത്തിന് അപേക്ഷ നല്കിയത്, ഇപ്പോൾ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ അനുമതി നൽകിയിട്ടുണ്ട്.