ഇന്ത്യൻ മീഡിയ & എന്റർടെയിൻമെന്റ് മേഖലയെ പ്രതിസന്ധി

സാറ്റലൈറ്റ് വിപണിയുടെ ഇടിവ്, OTT ബജറ്റ് ചുരുക്കൽ, താര പ്രതിഫലവിപ്ലവം, നിയമപരമായ നിയന്ത്രണങ്ങൾ — ഉള്ളടക്കത്തിന്റെ ഗുണനിലവാരത്തെയും സ്വതന്ത്ര നിർമ്മാതാക്കളുടെ നിലനില്പിനെയും ഭീഷണിപ്പെടുത്തുന്നു.കഴിഞ്ഞ ഒരു വർഷം, ഇന്ത്യൻ മീഡിയ–എന്റർടെയിൻമെന്റ് വ്യവസായത്തിന് ദശാബ്ദങ്ങൾക്കിടയിൽ ഉണ്ടായതിൽ ഏറ്റവും വെല്ലുവിളികളുള്ള ഘട്ടമായിരുന്നു.
ആളുകൾ തുറന്ന് പറയുന്നില്ലെങ്കിലും, വ്യവസായത്തിന്റെ ആന്തരികരംഗത്ത് അസ്വസ്ഥതയും അനിശ്ചിതത്വവും ദിനംപ്രതി ഉയരുകയാണ്.

ഒരിക്കൽ സിനിമകൾക്ക് ഏറ്റവും വലിയ സുരക്ഷാ വലമായിരുന്ന സാറ്റലൈറ്റ് ടെലിവിഷൻ വിപണി ഇന്ന് മുൻകാലത്തിന്റെ നിഴലായി ചുരുങ്ങിയിരിക്കുകയാണ്. “ഡിജിറ്റൽ വളർച്ച” എന്ന പൊതുസംഭാഷണങ്ങളുടെ മറവിൽ, OTT പ്ലാറ്റ്ഫോമുകൾ വലിയ തോതിൽ ബജറ്റ് വെട്ടിക്കുറച്ചിരിക്കുകയാണ്.ഓറിജിനൽ കണ്ടന്റുകളുടെ എണ്ണം കുറഞ്ഞു, പ്രോജക്റ്റ് അനുമതികൾ വൈകുന്നു, നിർമാണ ബജറ്റുകൾ താഴ്ന്ന നിലയിലേക്ക് ചുരുങ്ങുന്നു.ഈ സാഹചര്യത്തിൽ നിലനിൽക്കാൻ കഴിയുന്നത് വലിയ സ്റ്റുഡിയോകൾ മാത്രം.
പുതിയ കഥകളും പുതുമുഖങ്ങളും മധ്യമയമായ പ്രോജക്റ്റുകളും കൊണ്ടുവന്നിരുന്ന സ്വതന്ത്ര നിർമാതാക്കൾ വിപണിയിൽ നിന്നു തന്നെ അപ്രത്യക്ഷരാകുകയാണ്. ഇതിന്റെ ഫലം—കഥകളുടെ വൈവിധ്യവും ഗുണനിലവാരവും കനത്ത തിരിച്ചടി നേരിടുന്നു.

സാറ്റലൈറ്റ് മാർക്കറ്റിന്റെ തകർച്ച — പുതുമുഖങ്ങൾക്കുള്ള വാതിൽ അടയുന്നു

ഇന്നത്തെ സാഹചര്യത്തിൽ, പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കുന്ന ഒരു സിനിമക്ക് ഒരു സ്റ്റുഡിയോയും പിന്തുണ നൽകാൻ സന്നദ്ധമല്ല.സ്റ്റാർ കാസ്റ്റ് ഇല്ലെങ്കിൽ പ്രീ-സെയിലുകളും മിക്കവാറും ഉണ്ടാകില്ല; OTT പ്ലാറ്റ്ഫോമുകളും അണ്ടറൈറ്റിംഗ് ഒഴിവാക്കും.പ്രേക്ഷകർ, പ്രത്യേകിച്ച് Gen Z, മാറ്റം ആവശ്യപ്പെടുമ്പോഴും, ഒരേപടി ഉള്ളടക്കം മാത്രമാണ് മിക്കവാറും നിർമ്മിക്കപ്പെടുന്നത്.വിരോധാഭാസമെന്നപോലെ, ഈ പഴയ ഫോർമുല ചിത്രങ്ങൾക്കാണ് ഇന്നും പ്രീ-സെയിൽസ് ലഭിക്കുന്നത്, കഥാഭാരമുള്ള ചെറുപ്രോജക്റ്റുകൾക്ക് അവസരം തന്നെ ഇല്ലാതെയാണ്.

നിയന്ത്രണങ്ങളിലെ മാറ്റങ്ങൾ—വരുമാനത്തിന് പുതിയ കടമ്പകൾ

വ്യവസായത്തെ നേരത്തെ ശക്തിപ്പെടുത്തിയിരുന്ന വരുമാനസ്രോതസ്സുകൾ നിയന്ത്രണപരമായ മാറ്റങ്ങൾ മൂലം ഇടിഞ്ഞു വീഴുകയാണ്. സമീപകാലത്ത് റയൽ- ഓൺലൈൻ ഗെയിമിംഗിന് ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനം വരുത്തിയതോടെ, ഗെയിമിംഗ് കമ്പനികൾ മാത്രമല്ല, മീഡിയ–എന്റർടെയിൻമെന്റ് മേഖലയിലെ പ്രധാന സ്പോൺസർഷിപും പരസ്യ വരുമാനവും നിലംപൊത്തപ്പെട്ടു.

Dream11, MPL പോലുള്ള പ്ലാറ്റ്ഫോമുകൾ IPL സ്പോൺസർഷിപ്പിലും സ്പോർട്സ് മാർക്കറ്റിംഗിലും ഇൻഫ്ലുവൻസർ പ്രമോഷനുകളിലും വൻതോതിൽ ചെലവഴിച്ചിരുന്നവരാണ്. കമ്പനികൾ ഇല്ലാതായതോടെ,
ബ്രോഡ്കാസ്റ്റർമാരും ഡിജിറ്റൽ പബ്ലിഷർമാരും നിർമ്മാണ സ്ഥാപനങ്ങളും മുൻകാലത്തെ വരുമാനപിന്തുണയിൽ നിന്ന് പൂർണ്ണമായും വിച്ഛിന്നരായി. കോടികളുടെ വാർഷിക ചെലവ്— നിമിഷങ്ങൾകൊണ്ട് ഇല്ലാതായി.

താരങ്ങളുടെ ഉയർന്ന പ്രതിഫലം – നിർമാണച്ചെലവുകൾ നിയന്ത്രണാതീതമാകുമ്പോൾ

ബോളിവുഡിൽ 70–100 കോടി രൂപവരെയുള്ള പ്രതിഫലം ഇന്നേക്ക് സാധാരണമാണ്.തെലുങ്ക് സിനിമയിൽ ഇത് പലപ്പോഴും ഇരട്ടിയോളം എത്തുന്നു.വ്യക്തിഗത സംഘങ്ങൾ, ആഡംബര വാനുകൾ, അനവധി അധിക ചെലവുകൾ—എല്ലാം കൂടി നിർമ്മാതാക്കളെ ആദ്യ ഷോട്ട് തുടങ്ങുന്നതിനു മുൻപേ തന്നെ ക്ഷീണിപ്പിക്കുന്നു. പ്രീ-സെയിൽസിനെയാണ് അവസാനത്തെ ആശ്രയം .അതിന്റെ ഫലം—വ്യവസായം പേരുകളെ ആശ്രയിക്കുന്നതിലേക്ക്, കഥകളെ ഒഴിവാക്കുന്നതിലേക്കും മാറുന്നു

സ്വതന്ത്ര സിനിമ നിർമാതാക്കൾക്ക് ഇടം ചുരുങ്ങുന്നു

ഈ ശൂന്യതയിൽ ഇപ്പോൾ ഉയർന്നുവരുന്ന പുതിയ പ്രവണതയാണ് മൈക്രോ-ഡ്രാമകൾ . ചൈനയിൽ ആരംഭിച്ച, കുറഞ്ഞ ചെലവിൽ വേഗത്തിൽ നിർമ്മിക്കാവുന്ന, ചെറിയ ലംബ വീഡിയോ സീരീസുകൾ.ഇന്ത്യയിൽ പരീക്ഷണമാരംഭിച്ചെങ്കിലും, ഇത് ദീർഘകാലത്ത് സീരിയസ് സിനിമയുടെ പരിസ്ഥിതിയെ ശക്തിപ്പെടുത്തുമോ എന്നത് സംശയകരമാണ്.

പരിഷ്കരണങ്ങൾ അനിവാര്യം; അല്ലെങ്കിൽ അടിത്തറ തകർന്നു പോകും

താരങ്ങൾ ഫിക്സഡ് ഫീസിന് പകരം പ്രോഫിറ്റ്-ഷെയറിംഗ് മോഡലിലേക്ക് മാറിയില്ലെങ്കിൽ, OTT പ്ലാറ്റ്ഫോമുകൾ ന്യായമായ ബജറ്റ് വിതരണം ഉറപ്പാക്കിയിലെങ്കിൽ , വൈവിധ്യമാർന്ന കഥകൾക്കായി പുതിയ വിപണി പുനർനിർമ്മിച്ചില്ലെങ്കിൽ, ഇന്ത്യൻ മീഡിയ-എന്റർടൈൻമെന്റ് മേഖലയുടെ അടിത്തറ കൂടുതൽ തകർന്നു പോകും.