ഇന്ത്യയിൽ നിർമ്മിച്ച അഞ്ച് ഡോർ 4×4 ജിംനിയുടെ ഒരു ലക്ഷം യൂണിറ്റുകൾ ലോകവിപണിയിലേക്ക് കയറ്റി അയച്ച് മാരുതി സുസുക്കി ചരിത്രം കുറിച്ചു. 2023-ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മോഡൽ ഇതിനകം തന്നെ മേക്ക് ഇൻ ഇന്ത്യ വിജയകഥയുടെ പ്രധാന പാതുതുറപ്പായി മാറിയിരിക്കുകയാണ്.
ഈ നേട്ടത്തോടെ ഫ്രോങ്സിന് ശേഷം ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമിത സുസുക്കി വാഹനമായി ജിംനി ഉയർന്നു. ജൂലൈ 2023 മുതൽ സെപ്റ്റംബർ 2025 വരെ യാണ് കയറ്റുമതി നേട്ടം ആക്കിയെടുത്തത്. ജപ്പാൻ ഉൾപ്പെടെ 100 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചപ്പോൾ, ഇന്ത്യയിൽ വിൽപ്പന ചെയ്തത് 27,812 യൂണിറ്റുകൾ മാത്രമാണ്. ഇത് ഗ്ലോബൽ ഡിമാൻഡിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ജപ്പാനിൽ ‘ജിംനി നോമാഡ്’ എന്ന പേരിൽ 2025 ജനുവരിയിൽ പുറത്തിറങ്ങിയതോടെ 50,000-ത്തിലധികം ബുക്കിംഗുകൾ ലഭിച്ചു. മെക്സിക്കോ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ചിലെ തുടങ്ങിയ വിപണികളിലും മികച്ച പ്രതികരണമാണ്.
പരമാവധി പ്രകടനത്തിന് സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ശക്തിയാകുന്നു.
• കെ15ബി ഡ്യുവൽജെറ്റ് എൻജിൻ
• 104.8 HP പവർ
• 134.2 Nm ടോർക്ക്
• 5-സ്പീഡ് മാനുവൽ / 4-സ്പീഡ് ഓട്ടോമാറ്റിക് ഓപ്ഷനുകൾ
ഓഫ്-റോഡ് ശേഷി ഉറപ്പാക്കുന്നതിന് ഗ്രാൻഡ് വിറ്റാരയിലുള്ള AllGrip ഓൾ-വീൽ ഡ്രൈവ് ടെക്നോളജിയുടെ അഡ്വാൻസ്ഡ് വേർഷനായ AllGrip Pro ജിംനിയിൽ ഉപയോഗിക്കുന്നു.

