ടാറ്റ ഗ്രൂപ്പിന്റെ താജ് ഹോട്ടൽ മാതൃകമ്പനിയായ ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ(ഐഎച്ച്സിഎൽ)മറ്റൊരു ബ്രാൻഡായ ‘സിലക്‌ഷൻസ്’ (seleQtions) വിഭാഗത്തിൽ വരുന്ന ‘സീനിക് മൂന്നാർ’ എന്ന പേരിലുള്ള ഹോട്ടലാണ് ഇടുക്കി ജില്ലയിൽ ആരംഭിക്കുന്നത്.
ആനച്ചാൽ ചിത്തിരപുരം ഈട്ടിസിറ്റിയിലാണ് ഹോട്ടൽ.
പ്രൈവറ്റ് പൂളോടുകൂടിയ വില്ലകളടക്കം 55 മുറികളുള്ള ഹോട്ടലിന് നീലക്കുറിഞ്ഞി തീമിലുള്ള ഇന്റീരിയറാണ്. മുഴുവൻ സമയവും പ്രവർത്തിക്കുന്ന ‘ദ് ഹബ് കിച്ചൻ’ റസ്റ്ററന്റും ‘ട്രീ സ്കൈ’ ബാറും സ്പായും സ്വിമ്മിങ് പൂളും ജിംനേഷ്യവും ഉണ്ട്. ബാങ്ക്വറ്റ് ഹാൾ സൗകര്യവും ലഭ്യമാണ്.
മൂന്നാറിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനൊപ്പം പുതിയൊരു ട്രാവൽ ലൊക്കേഷൻ സഞ്ചാരികൾക്ക് നൽകുകയുമാണ് സീനിക് മൂന്നാർ ഹോട്ടലെന്ന് ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡ്(ഐഎച്ച്സിഎൽ). മാനേജിങ് ഡയറക്ടറും സിഇഒയുമായ പുനീത് ചട്‌വാൾ പറഞ്ഞു.

