വസ്ത്രനിർമാണത്തിലും കയറ്റുമതിയിലും പതിറ്റാണ്ടുകളായുള്ള അനുഭവസമ്പത്തും, പുതുതലമുറയുടെ നവീന ദർശനവും ഒന്നിച്ചപ്പോൾ രൂപം കൊണ്ടതാണ് ഡിക്യു (DQ) — പ്രീമിയം ലൈഫ്സ്റ്റൈൽ വിപണിയിലെ പുതിയ മലയാളി ബ്രാൻഡ്.
2008-ൽ ആരംഭിച്ച വെർഡിക്ട് വെഞ്ച്വേഴ്സ്, ഇന്ന് തിരുപ്പൂരിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ തുണിത്തര കയറ്റുമതിക്കാരാണ്. മികച്ച ഗുണമേൻമയുള്ള വസ്ത്രങ്ങൾ ലോകമെമ്പാടുമുള്ള പ്രമുഖ ബ്രാൻഡുകൾക്ക് എത്തിക്കുന്ന ഇവർ പ്രതിമാസം 50,000-ത്തിലധികം വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്നു. ഏകദേശം 20 ലക്ഷം ഡോളർ വിറ്റുവരവുള്ള ഈ സ്ഥാപനത്തിന് 80-ത്തിലധികം ഗാർമെന്റ് മെഷിനറികൾ സ്വന്തമായി ഉണ്ട് — ഗുണമേൻമയ്ക്കും വേഗതയ്ക്കും ഉറപ്പ് നൽകുന്ന അടിത്തറയാണത്.
പുതിയ തലമുറയുടെ സ്വപ്നം – സെൽഷ്യ ഖാലിദ്
കയറ്റുമതിയിൽ വിജയകരമായ പാതയൊരുക്കിയതിനുശേഷം, വെർഡിക്ട് വെഞ്ച്വേഴ്സ് ഇപ്പോൾ ആഭ്യന്തര വിപണിയിലേക്ക് കടക്കുകയാണ്. ഈ നവീകരണത്തിന് നേതൃത്വം നൽകുന്നത് യുവ സംരംഭക സെൽഷ്യ ഖാലിദ്. തിരുവനന്തപുരം ആറ്റിങ്ങലിൽ നിന്നുള്ള സെൽഷ്യ, അബുദാബിയിൽ പഠിച്ചുവളർന്ന യുവതി, പഠനകാലം മുതൽ തന്നെ സ്വന്തം സംരംഭം തുടങ്ങാനുള്ള ആഗ്രഹം വളർത്തിയവൾ.
വെർഡിക്ട് വെഞ്ച്വേഴ്സിന്റെ ശക്തമായ പാരമ്പര്യവും, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉൽപ്പാദന അടിസ്ഥാനവുമാണ് സെൽഷ്യ ഖാലിദ്- ഡിക്യു ബ്രാൻഡ് അവതരിപ്പിക്കാൻ പ്രചോദിപ്പിച്ചത്. “പ്രീമിയം നിലവാരവും സ്റ്റൈലും ഒരുമിച്ചുള്ള ഇന്ത്യൻ ബ്രാൻഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യം,” എന്ന് സെൽഷ്യ പറയുന്നു.
ഡിക്യു – പ്രീമിയം ഗുണമേൻമ, സ്റ്റൈലിഷ് അവതരണം
ഡിക്യുവിന്റെ ആദ്യ ഉൽപ്പന്ന നിരയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച ടിഷർട്ടുകളാണ്.
• ബയോ വാഷ്ഡ്, നോൺ അലർജിക് ഫാബ്രിക് ഉപയോഗിച്ച് നിർമിക്കുന്നതിനാൽ ഏത് പ്രായക്കാരനും അനുയോജ്യം.
• അൾട്രാ പ്രീമിയം ഡയിംഗ് യൂണിറ്റിൽ നിറം പകർത്തുന്നതുകൊണ്ട് കളർ മങ്ങുകയില്ല.
• വില ശ്രേണി ₹1,500 മുതൽ ₹3,500 വരെ.
ഭാവിയിൽ സൺഗ്ലാസുകൾ, ക്യാപ്പുകൾ, ലൈഫ്സ്റ്റൈൽ ആക്സസറികൾ തുടങ്ങിയ ഉൽപ്പന്നങ്ങളിലൂടെ ബ്രാൻഡിനെ വിപുലീകരിക്കാനുള്ള പദ്ധതിയും സെൽഷ്യക്ക് ഉണ്ട്. എല്ലാ ഉൽപ്പന്നങ്ങളും ഓൺലൈൻ വഴി, ഉപഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കാനാണ് പദ്ധതി.
പാരമ്പര്യത്തിൽ നിന്ന് പ്രചോദനം, ഭാവിയിലേക്ക് നേട്ടം
ഡിക്യു വെറും ഒരു ഫാഷൻ ബ്രാൻഡ് മാത്രമല്ല; ഇന്ത്യൻ ഗാർമെന്റ് മേഖലയിലെ വനിതാ സംരംഭകരുടെ ആത്മവിശ്വാസത്തിന്റെ പ്രതീകവുമാണ്. ഗുണമേൻമയുടെയും വിശ്വാസത്തിന്റെയും പാരമ്പര്യത്തിൽ പിറന്ന ഈ ബ്രാൻഡ്, പുതുതലമുറയുടെ ചൈതന്യത്തോടൊപ്പം പ്രീമിയം ലൈഫ്സ്റ്റൈൽ രംഗത്ത് പുതിയ പ്രവണത സൃഷ്ടിക്കാനൊരുങ്ങുകയാണ്.

