ഇന്ത്യയിലെ വിമാന വ്യവസായത്തിൽ പുതിയ മുന്നേറ്റം: അദാനി ഗ്രൂപ്പ് ബ്രസീലിയൻ എംബ്രെയർ കമ്പനിയുടെ പങ്കാളിത്തത്തോടെ ഇന്ത്യയിൽ ചെറു വിമാനങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നു. ഇരുകമ്പനികളും ഇതിനായി ധാരണാപത്രം (MoU) ഒപ്പുവച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ വ്യോമസേന, സർക്കാർ ഏജൻസികൾ, ബിസിനസ് ജെറ്റ് ഓപ്പറേറ്റർമാർ, സ്റ്റാർ എയർ എന്നിവയുടെ ഉപയോഗത്തിലുള്ള അൻപതോളം എംബ്രെയർ വിമാനങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നു. 2025 ഒക്ടോബറിൽ എംബ്രെയർ ഡൽഹിയിൽ ഔദ്യോഗിക ഓഫീസ് ആരംഭിച്ചിരുന്നു.
ഇന്ത്യയിൽ സിവിലിയൻ വിമാന നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ വിവിധ പദ്ധതികൾ രൂപീകരിച്ചിട്ടുണ്ട്, എന്നാൽ നിലവിൽ രാജ്യത്ത് സിവിലിയൻ വിമാനങ്ങളുണ്ടാക്കുന്ന യൂണിറ്റുകൾ ഇല്ല. അദാനി–എംബ്രെയർ സംയുക്ത പദ്ധതിയിലൂടെ ഇന്ത്യയിൽ വ്യോമയാന ഉത്പാദന മേഖല ശക്തമാക്കാനും വിദേശ സാങ്കേതികവിദ്യ പ്രാപ്തമാക്കാനും ശ്രമിക്കുന്നതായി വ്യവസായ വിദഗ്ധർ പറയുന്നു.

