എയർക്രാഫ്റ്റ് പരിപാലന രംഗത്തെ പ്രമുഖ സ്ഥാപനമായ ഇൻഡമെർ ടെക്നിക്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാനൊരുങ്ങുകയാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ്. പ്രൈം എയ്റോയുമായി ചേർന്നാണ് ഈ ഏറ്റെടുക്കൽ, ഇന്ത്യൻ വ്യോമയാന രംഗത്തെ വളർച്ചാ സാധ്യതകൾക്കായി പുതിയ കാൽവെയ്പ്പിടിക്കാൻ ഉദ്ദേശിച്ചുള്ള നീക്കമാണിത്.ഇത് വഴി, അദാനി ഗ്രൂപ്പ് ഹൊറൈസൺ എയ്റോ സൊല്യൂഷൻസ് എന്ന സംയുക്ത സംരംഭം രൂപീകരിച്ചിട്ടുണ്ട, എംആർഒ – സേവന രംഗത്ത് ശക്തമായ സാന്നിധ്യം സ്ഥാപിക്കുകയാണ് ലക്ഷ്യം. ഈ ഏറ്റെടുക്കലിന്റെ സാമ്പത്തിക വിശദാംശങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
മുമ്പ് എയർ വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തതോടെയാണ് അദാനി ഡിഫൻസ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എംആർഒ ഓപ്പറേറ്ററായി മാറിയത്. ഇനി, അടുത്ത വർഷങ്ങളിൽ 1,500 പുതിയ വിമാനങ്ങൾ ഇന്ത്യൻ കമ്പനികൾ വരുത്താനിരിക്കേ, രാജ്യത്തെ ആഗോളതലത്തിലെ എംആർഒ ഹബ്ബായി മാറ്റാനുള്ള ശ്രമങ്ങളിലേക്കാണ് അദാനി ഗ്രൂപ്പ് നീങ്ങുന്നത്.ഈ നീക്കം, ഇന്ത്യയുടെ വിമാനയാന അടിസ്ഥാനസൗകര്യങ്ങൾ ബലപ്പെടുത്തുന്നതിനോടൊപ്പം, രാജ്യത്തെ ആഗോള വ്യോമയാന നിർമ്മാണ-പരിപാലന രംഗത്തെ പ്രാധാന്യ കേന്ദ്രമാക്കി മാറ്റാനുള്ള ദീർഘകാല തന്ത്രത്തിന്റെ ഭാഗവുമാണ്

