ടാക്സ് കൂട്ടിയതിന് പിന്നാലെ വിൽപന കുറഞ്ഞു; ബിയർ വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര

ബിയർ വിൽപന കൂട്ടാനായി വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര. ടാക്സ് കൂട്ടിയതിന് പിന്നാലെ മദ്യപർക്ക് ബിയറിനോട് താത്പര്യം കുറഞ്ഞെന്ന ബ്രൂവറീസ് അസോസിയേഷന്‍റെ പരാതിക്ക് പിന്നാലെയാണ് മഹാരാഷ്ട്രാ സർക്കാരിന്റെ സുപ്രധാന നീക്കം.ബിയറിന്റെ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാനായി മഹാരാഷ്ട്രാ സർക്കാർ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയാൽ കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന.

മറ്റ് മദ്യ ഉല്‍പന്നങ്ങളെ അപേക്ഷിച്ച് 14 ശതമാനത്തോളം കുറവാണ് ബിയറിലുള്ള കെമിക്കല്‍ സ്പിരിറ്റെന്നാണ് ബ്രൂവറീസ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. ടാക്സ് വർധന വിൽപനയിലും സർക്കാരിന്റെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടാക്കിയതോടെയാണ് ഈ നയം മാറ്റമെന്നതാണ് ശ്രദ്ധേയം.