മൊത്തലാഭത്തിൽ 82.57 ശതമാനത്തിന്റെ വർധനയുമായി അദാനി പോർട്‍സ്

മൊത്തലാഭത്തിൽ 82.57 ശതമാനത്തിന്റെ വർധനയുമായി അദാനി പോർട്‍സ് ആൻഡ് സ്പെഷൽ എക്കണോമിക് സോൺ. കഴിഞ്ഞ വർഷത്തെ 1158.28 കോടി രൂപയിൽനിന്ന് ഇത്തവണ ലാഭം  2114.72 കോടി രൂപയിലേക്കെത്തി. പ്രവർത്തനങ്ങളില്‍നിന്നുള്ള വരുമാനത്തില്‍ 23.51% മുന്നേറ്റം ഉണ്ടായതോടെ വരുമാനം ഉയർന്ന് 6247.55 കോടി രൂപയായി. 

ഈ വർഷമാദ്യം ഇസ്രയേലിലെ ഹൈഫ പോർട്ടുമായി 120 കോടി ഡോളറിന്റെ കരാർ അദാനി പോർട്‍സ് ഏറ്റെടുത്തിരുന്നു.  ഇസ്രയേലിലെ ഏറ്റവും വലിയ രണ്ടാമത്തെ പോർട്ടായ ഹൈഫ കണ്ടെയ്നർ, ക്രൂസ് കപ്പലുകൾ കയറ്റുമതി ചെയ്യുന്നതില്‍ പ്രമുഖരാണ്. ഇന്ന് (ഓഗസ്റ്റ് 8) മാർക്കറ്റിൽ ഒരു ഓഹരിക്ക് 783.2 രൂപയിലാണ് അദാനി പോർട്സിന്റെ വ്യാപാരം നടക്കുന്നത്. മൂന്നു മാസത്തിനിടെ ഓഹരിയിലുണ്ടായ വളർച്ച 14.49 ശതമാനമാണ്. 1,69,516 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരി നിലവിൽ ബുള്ളിഷായി തുടരുകയാണ്.