ഇൻഫോ പാർക്ക്-ടെക്‌നോപാർക്ക്, വരുന്നു പുതിയ സിഇഒ (CEO) മാർ

കൊച്ചി ഇൻഫോ പാർക്ക്, തിരുവനന്തപുരം ടെക്‌നോപാർക്ക് എന്നിവിടങ്ങളിൽ സിഇഒമാരെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടെക്‌നോപാർക്കിൽ സഞ്ജീവ് നായരെയും ഇൻഫോപാർക്കിൽ സുശാന്ത് കുരുന്തിലിനെയുമാണ് നിയമിക്കുക. കേരള മിനറൽസ് ആൻഡ് മെറ്റൽസിലെ വർക്ക്‌മെൻ വിഭാഗം ജീവനക്കാരുടെ 2017 ജനുവരി 1 മുതലുള്ള ദീർഘകാല കരാർ വ്യവസ്ഥകൾക്കു വിധേയമായി ഭേദഗതിയോടെ നടപ്പാക്കാൻ അനുമതി നൽകി. ദീർഘകാല കരാർ പ്രകാരമുള്ള ആനുകൂല്യങ്ങളുടെ 80% റിക്കവറബിൾ അഡ്വാൻസായി കഴിഞ്ഞ ഫെബ്രുവരി മുതൽ അനുവദിച്ച നടപടി സാധൂകരിച്ചു.