വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി.

കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,950ന് മുകളിലെത്തി. സെന്‍സെക്‌സ് 101 പോയന്റ് ഉയര്‍ന്ന് 60,786ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 17,872ലുമാണ് വ്യാപാരം ആരംഭിച്ചത്.

എന്‍ടിപിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.