അഴീക്കൽ തുറമുഖത്തു നിന്ന് ലക്ഷദ്വീപിലേക്കുള്ള ഉരു സർവീസ് പുനരാരംഭിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായ പ്രൈം മെറിഡിയൻ ഷിപ്പിങ്ങാണ് ഉരു സർവീസ് ആരംഭിക്കുന്നത്. ഉരു ഈ ആഴ്ച അവസാനത്തോടെ അഴീക്കലിൽ എത്തിച്ച് നവംബർ ആദ്യവാരം ആദ്യ സർവീസ് നടത്താനാണ് ഉദ്ദേശിക്കുന്നത്. ആന്ത്രോത്തിലേക്ക് ആണ് ആദ്യ സർവീസ്.
ലക്ഷദ്വീപിലേക്കുള്ള ഉരു സർവീസ് തുടങ്ങുന്നത് കണ്ണൂരിന്റെ വ്യാപാരമേഖലയ്ക്കും ഉണർവേകും. 2008 വരെ അഴീക്കലിൽ നിന്ന് തുടർച്ചയായി ലക്ഷദ്വീപിലേക്ക് ഉരു സർവീസുണ്ടായിരുന്നു.

