പണനയ പ്രഖ്യാപനം വരാനിരിക്കെ ഇന്ന് ഓഹരി വിപണിയില്‍ മുന്നേറ്റം.

ആര്‍ബിഐയുടെ പണനയ പ്രഖ്യാപനം വരാനിരിക്കെ വിപണിയില്‍ മുന്നേറ്റം. നിഫ്റ്റി 17,750ന് മുകളിലെത്തി. സെന്‍സെക്‌സ് 200പോയന്റ് ഉയര്‍ന്ന് 60,494ലിലും നിഫ്റ്റി 6…67 പോയന്റ് നേട്ടത്തില്‍ 17,788ലുമാണ് വ്യാപാരം ആരംഭിച്ചത്.വരും മാസങ്ങളില്‍ പണപ്പെരുപ്പത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് യുഎസ് സൂചികകള്‍ മികച്ച നേട്ടത്തിലെത്തിയിരുന്നു. നടപ്പ്
സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ പണനയ യോഗത്തില്‍ നിരക്ക് കാല്‍ ശതമാനം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.

അദാനി പോര്‍ട്‌സ്, എസ്ബിഐ ലൈഫ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ഡിവീസ് ലാബ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടിസിഎസ്, വിപ്രോ, എച്ച്ഡിഎഫ്‌സി ലൈഫ്,
ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ

നെസ് ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, കൊട്ക് മഹീന്ദ്ര ബാങ്ക്, ബ്രിട്ടാനിയ, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്