ഓഹരി വിപണി ഇന്നും നഷ്ടത്തില്‍ ,ഇടിഞ്ഞ് അദാനി ഓഹരികള്‍.

കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം ഇന്നും വിപണി നഷ്ടത്തില്‍. നിഫറ്റി 17,750ന് താഴെയെത്തി. സെന്‍സെക്‌സ് 533 പോയന്റ് നഷ്ടത്തില്‍ 59,671ലും നിഫ്റ്റി 138 പോയന്റ് താഴ്ന്ന് 17,753ലുമാണ് വ്യാപാരം ആരംഭിച്ചത്.


ഹിന്‍ഡെന്‍ബര്‍ഗിന്റെ വെളിപ്പെടുത്തലിനെതുടര്‍ന്ന് അദാനി ഓഹരികള്‍ രണ്ടാം ദിവസവും സമ്മര്‍ദത്തിലാണ്. ഓട്ടോ കമ്പനികളില്‍നിന്ന് മികച്ച പ്രവര്‍ത്തനഫലം പുറത്തുവരുന്നതിനാല്‍ ഈ മേഖലയിലെ ഓഹരികളില്‍ ഉണര്‍വുണ്ടായിട്ടുണ്ട്.

അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ബജാജ് ഓട്ടോ,
ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എസ്ബിഐ ലൈഫ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.