തമിഴ്നാട്ടിൽ 20 മാസം കൊണ്ട് ഒപ്പുവച്ചത് 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾ

തമിഴ്നാട്ടിൽ സൂക്ഷ്മ, ചെറുകിട ഇടത്തരം മേഖലയിൽ കഴിഞ്ഞ 20 മാസം വൻ കുതിച്ചുചാട്ടം. 2.23 ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങൾക്കായുള്ള ധാരണാപത്രം വിവിധ കമ്പനികളുമായി ഒപ്പുവച്ചെന്നു സർക്കാർ അറിയിച്ചു.

ഇതുവഴി 3.44 ലക്ഷം പേർക്കു നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കും. 111 കമ്പനികൾ  13,726 കോടി നിക്ഷേപിക്കുകയും 15,529 പേർക്കു ജോലി നൽകുകയും ചെയ്തതായി എംഎസ്എംഇ മന്ത്രി ടി.എം.അൻബരശൻ പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ 14ൽ നിന്നു മൂന്നിലേക്ക് ഉയർന്നതായും അദ്ദേഹം പറഞ്ഞു