ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു. സെൻസെക്സും ,നിഫ്റ്റിയും മുന്നേറുന്നു

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ ഇന്ത്യൻ ഓഹരികൾ ഉയർന്നു. മുൻനിര സൂചികകളായ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും വ്യാപാരം പുനരാരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ നേട്ടത്തോടെയും മുന്നേറുന്നു. സെൻസെക്‌സ് 92.98 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 60,198.48 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റിയിൽ 30 ഓഹരികൾ മുന്നേറുകയും 19 ഓഹരികൾ ഇടിയുകയും ചെയ്തു. ഒരു ഓഹരി മാറ്റമില്ലാതെ തുടർന്നു

നിഫ്റ്റിയിൽ ഇന്ന്  എച്ച്‌സിഎൽ ടെക്‌നോളജീസ്, ടൈറ്റൻ, ഗ്രാസിം ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ബിപിസിഎൽ, ദിവീസ് ലബോറട്ടറീസ്, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ സ്റ്റീൽ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.

ആഭ്യന്തര വ്യാപാരത്തിൽ, മുൻനിര ഐടി സ്ഥാപനങ്ങളായ ഇൻഫോസിസ് ലിമിറ്റഡും എച്ച്സിഎൽ ടെക്നോളജീസ് ലിമിറ്റഡും യഥാക്രമം 0.7 ശതമാനം, 1.5 ശതമാനം വീതം ഉയർന്നു. ഐടി ഓഹരികൾ മൊത്തത്തിൽ 0.72 ശതമാനം ഉയർന്നു.