വിപണിയില്‍ ചാഞ്ചാട്ടം. സെന്‍സെക്‌സ് 132 പോയന്റ് നഷ്ടത്തില്‍.

രണ്ടു ദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ ചാഞ്ചാട്ടം. സെന്‍സെക്‌സ് 132 പോയന്റ് നഷ്ടത്തില്‍ 60,794ലിലും നിഫ്റ്റി 41 പോയന്റ് താഴ്ന്ന് 18,090ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ കാരണങ്ങളാണ് രാജ്യത്തെ വിപണിയിലും പ്രതിഫലിച്ചത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ ഇന്ത്യ, ആക്‌സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐടിസി, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍. പവര്‍ഗ്രിഡ് കോര്‍പ്, എന്‍ടിപിസി, ടൈറ്റാന്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.മിക്കവാറും സെക്ടറല്‍ സൂചികകളില്‍ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.