1. പവര്‍ ഗ്രിഡ്
ഊര്‍ജ പ്രസരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട പൊതുമേഖലാ സ്ഥാപനമായ പവര്‍ ഗ്രിഡ് കോര്‍പറേഷന്റെ 67 ലക്ഷം ഓഹരികളാണ് എല്‍ഐസി വിറ്റൊഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 23.69 കോടി പവര്‍ ഗ്രിഡ് ഓഹരികളുടെ സ്ഥാനത്ത് 23.02 കോടിയാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച 211 രൂപയിലായിരുന്നു പവര്‍ ഗ്രിഡ് ഓഹരിയുടെ ക്ലോസിങ്.
2. സീമെന്‍സ്
ബഹുരാഷ്ട്ര ടെക്നോളജി കമ്പനിയായ സീമെന്‍സ് ലിമറ്റഡിന്റെ 25 ലക്ഷം ഓഹരികളാണ് എല്‍ഐസി അടുത്തിടെ ഒഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 136 ലക്ഷം സീമെന്‍സ് ഓഹരികളുടെ സ്ഥാനത്ത് 111 ലക്ഷം ഓഹരികളാണ് നിലവിലുള്ളത്. കഴിഞ്ഞയാഴ്ച 2,787 രൂപയിലായിരുന്നു സീമെന്‍സ് ഓഹരിയുടെ വ്യാപാരം അവസാനിച്ചത്.
3. ടാറ്റ കെമിക്കല്‍
രാജ്യത്തെ മുന്‍നിര കെമിക്കല്‍ കമ്പനിയായ ടാറ്റ കെമിക്കല്‍സിന്റെ 23 ലക്ഷം ഓഹരികളാണ് എല്‍ഐസി വിറ്റൊഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 152 ലക്ഷം ടാറ്റ കെമിക്കല്‍ ഓഹരികളുടെ സ്ഥാനത്ത് 129 ലക്ഷമാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച 892 രൂപയിലായിരുന്നു ഈ ടാറ്റ ഗ്രൂപ്പ് ഓഹരിയുടെ ക്ലോസിങ്.
4. ബജാജ് ഓട്ടോ
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര, മുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ ലിമിറ്റഡിന്റെ 22 ലക്ഷം ഓഹരികളാണ് എല്‍ഐസി അടുത്തിടെ ഒഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 169 ലക്ഷം ബജാജ് ഓട്ടോ ഓഹരികളുടെ സ്ഥാനത്ത് 147 ലക്ഷം ഓഹരികളാണ് നിലവിലുള്ളത്. കഴിഞ്ഞയാഴ്ച 3,542 രൂപയിലായിരുന്നു ബജാജ് ഓട്ടോ ഓഹരിയുടെ വ്യാപാരം അവസാനിച്ചത്.
5. എച്ച് ഇ ജി
ഗ്രാഫൈറ്റ് ഇലക്ട്രോഡുകള്‍ നിര്‍മിക്കുന്ന മുന്‍നിര കമ്പനിയായ എച്ച്ഇജി ലിമിറ്റഡിന്റെ 3 ലക്ഷം ഓഹരികളാണ് എല്‍ഐസി വിറ്റൊഴിവാക്കിയത്. ഇതോടെ എല്‍ഐസിയുടെ കൈവശം സെപ്റ്റംബറില്‍ ഉണ്ടായിരുന്ന 21 ലക്ഷം എച്ച്ഇജി ഓഹരികളുടെ സ്ഥാനത്ത് 18 ലക്ഷമാണ് ഇപ്പോഴുള്ളത്. വെള്ളിയാഴ്ച 942 രൂപയിലായിരുന്നു ഈ സ്മോള്‍ കാപ് ഓഹരിയുടെ ക്ലോസിങ്.

