വിപണിയില്‍ നേട്ടത്തോടെ തുടക്കം ,നിഫ്റ്റി 18,400 കടന്നു.

കഴിഞ്ഞ ദിവസങ്ങളില നഷ്ടത്തിനുശേഷം വിപണിയില്‍ ആശ്വാസ നേട്ടും. നിഫ്റ്റി 18,400കടന്നു. സെന്‍സെക്‌സ് 167 പോയന്റ് ഉയര്‍ന്ന് 18,438ലും നിഫ്റ്റി 53 പോയന്റ് നേട്ടത്തില്‍ 61,869ലുമാണ് വ്യാപാരം ആരംഭിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടത്തില്‍നിന്ന് നേട്ടമുണ്ടാക്കാനുള്ള നിക്ഷേപകരുടെ നീക്കമാണ് വിപണിയിലെ നേട്ടത്തിനു പിന്നില്‍. എങ്കിലും വരും ദിവസങ്ങളിലും വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കാം. ചൈനയിലെ കോവിഡ് വ്യാപനം ആഗോളതലത്തില്‍ സൂചികകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.

എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, യുപിഎല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, വിപ്രോ, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടേഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.