മെട്രോ യാത്രക്കാർക്കും ഡിജിറ്റൽ പേയ്മെന്റ് ഉപയോക്താക്കൾക്കും പുതിയ ഓഫറുകളുമായി പേയ്ടിഎമ്മും രാജ്യാന്തര പേയ്മെന്റ് ശൃംഖലയായ വീസയും പങ്കാളികളായി. പേയ്ടിഎം ആപ്പിലൂടെ മെട്രോ ടിക്കറ്റ് ബുക്കിങ്, മൊബൈൽ റീചാർജ്, വിവിധ ബിൽ പേയ്മെന്റുകൾ തുടങ്ങിയ ഇടപാടുകൾ നടത്തുന്ന വീസ കാർഡ് ഉടമകൾക്കാണ് പ്രത്യേക കിഴിവുകൾ ലഭിക്കുക.നിലവിലെ ഓഫർ ഡിസംബർ 31 വരെ ലഭ്യമാകും.
മെട്രോ ടിക്കറ്റിന് 50% വരെ കിഴിവ്
വീസ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്ടിഎം ആപ്പിലൂടെ മെട്രോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും. പരമാവധി 50 രൂപയാണ് കിഴിവ്. മിനിമം ഇടപാട് തുക നിശ്ചയിച്ചിട്ടില്ല.
ഓരോ കാർഡിനും ഒരു മാസത്തിൽ രണ്ട് തവണ ഈ ഓഫർ ഉപയോഗിക്കാം. ഉദാഹരണത്തിന്, 100 രൂപയുടെ മെട്രോ ടിക്കറ്റ് പേയ്ടിഎം വഴി വീസ കാർഡ് ഉപയോഗിച്ച് ബുക്ക് ചെയ്താൽ 50 രൂപ കിഴിവ് ലഭിക്കും.
ഇതിന് പുറമെ 20 രൂപയുടെ മറ്റൊരു കിഴിവ് ഓഫറും ലഭ്യമാണ്. ഈ ഓഫർ ഒരു മാസത്തിൽ പരമാവധി അഞ്ച് തവണ ഉപയോഗിക്കാം.
റീചാർജിനും ബിൽ പേയ്മെന്റുകൾക്കും കിഴിവ്
മെട്രോ ടിക്കറ്റിന് പുറമെ വിവിധ ദൈനംദിന പേയ്മെന്റുകൾക്കും ഓഫറുകൾ ലഭിക്കും. മൊബൈൽ റീചാർജ്, വൈദ്യുതി ബിൽ, വെള്ളക്കരം, ബ്രോഡ്ബാൻഡ് ബിൽ, ഗ്യാസ് സിലിണ്ടർ ബുക്കിങ്, ഫാസ്ടാഗ് തുടങ്ങിയ ഇടപാടുകൾ ഇതിൽ ഉൾപ്പെടുന്നു.വീസ ക്ലാസിക് ഡെബിറ്റ്, വീസ പ്ലാറ്റിനം ഡെബിറ്റ് കാർഡ് ഉപയോഗിച്ച് 299 രൂപയോ അതിൽ കൂടുതലോ മൂല്യമുള്ള ഇത്തരം ഇടപാടുകൾ നടത്തുന്നവർക്ക് 10 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും. പരമാവധി 100 രൂപയാണ് കിഴിവ്.അതേസമയം, വീസ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് സമാന ഇടപാടുകളിൽ 5 ശതമാനം ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും. ഈ ഓഫറിലും പരമാവധി കിഴിവ് 100 രൂപയാണ്.മെട്രോ യാത്ര മുതൽ പ്രതിദിന ബിൽ പേയ്മെന്റുകൾ വരെയുള്ള ഇടപാടുകൾക്ക് കിഴിവ് ലഭ്യമാക്കുന്നതിലൂടെ ഡിജിറ്റൽ പേയ്മെന്റ് ഉപയോഗം കൂടുതൽ പ്രോത്സാഹിപ്പിക്കുകയാണ് പേയ്ടിഎമ്മും വീസയും ലക്ഷ്യമിടുന്നത്.
