ഐഐഎസ്ടിയിൽ സമ്മർ ഇന്റേൺഷിപ്

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ പ്രമുഖ സ്ഥാപനങ്ങളിൽ ബിടെക്, ബിഎസ്-എംഎസ്, എംഎസ്‌സി തുടങ്ങിയ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം. ഫെലോഷിപ് ഉണ്ടായിരിക്കില്ല. ഹോസ്റ്റൽ മുറികളുടെ ലഭ്യത അനുസരിച്ച് താമസവും ഭക്ഷണവും മിതമായ നിരക്കിൽ ലഭ്യമാക്കും.

അടിസ്ഥാന ഭക്ഷണത്തിന് പ്രതിദിനം 125 രൂപയും താമസത്തിന് 50 രൂപയുമാണ് നിരക്ക്. ഇന്റേൺഷിപ് കാലയളവ് മേയ് 25 മുതൽ ജൂലൈ 24 വരെയാണ്. admission.iist.ac.in//internship