തിരുനെൽവേലിയിലെയും തൂത്തുക്കുടിയിലെയും കടൽത്തീരങ്ങളിൽ നിന്ന് ഇൽമനൈറ്റ് ഖനനം നടത്തണമെന്ന കേരളത്തിന്റെ നിർദേശം തമിഴ്നാട് സർക്കാർ തള്ളി. കെഎംഎംഎൽ (കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്) മുഖേന ഖനനം നടത്തുന്നതിനുള്ള അനുമതി തേടിയാണ് കേരളം തമിഴ്നാടിനെ സമീപിച്ചിരുന്നത്. എന്നാൽ, 2013 മുതൽ സംസ്ഥാനത്ത് കടൽ മണൽ ഖനനം പൂർണമായും സർക്കാർ നിയന്ത്രണത്തിലാണെന്ന നിലപാടിലാണ് തമിഴ്നാട്.
വ്യവസായ മന്ത്രിമാരായ പി. രാജീവും ടി.ആർ.ബി. രാജയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ, കെഎംഎംഎലിന് 51 ശതമാനം ഓഹരിയുള്ള സംയുക്ത സംരംഭം രൂപീകരിക്കാമെന്ന നിർദേശവും കേരളം മുന്നോട്ടുവച്ചിരുന്നു. കൂടാതെ, ധാതുസമ്പത്തുള്ള 150 ഏക്കറിലധികം പുറമ്പോക്ക് ഭൂമി കേരളത്തിന് വിട്ടുനൽകണമെന്ന ആവശ്യവും ഉന്നയിച്ചു. എന്നാൽ, ഈ നിർദേശങ്ങളോടും തമിഴ്നാട് അനുകൂല പ്രതികരണം കാണിച്ചില്ല.
15 മുതൽ 22 ശതമാനം വരെ ഇൽമനൈറ്റ് അടങ്ങിയ 142 ലക്ഷം ടൺ കടൽ മണലാണ് തൂത്തുക്കുടി, തിരുനെൽവേലി തീരങ്ങളിൽ ഉള്ളതായി കണക്കാക്കുന്നത്. ടൈറ്റാനിയം ഡയോക്സൈഡ് നിർമ്മാണത്തിനുള്ള പ്രധാന അസംസ്കൃത വസ്തുവാണ് ഇൽമനൈറ്റ്

