360 വണ്‍ ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 18 വരെ

360 വണ്‍ അസറ്റ് മാനേജ്മെന്‍റിന്‍റെ ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ടിന്‍റെ പുതിയ ഫണ്ട് ഓഫര്‍ സെപ്റ്റംബര്‍ 18 വരെ നടത്തും. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഒക്ടോബര്‍ മൂന്നു മുതല്‍ തുടര്‍ വില്‍പനയ്ക്കും തിരിച്ചു വാങ്ങലിനും അവസരമുണ്ടാകും.

ഓഹരികളിലും സ്ഥിര വരുമാന ആസ്തികളിലും ഒരേ ഫണ്ടിലൂടെ നിക്ഷേപം നടത്തുകയാണ് പദ്ധതിയുടെ സവിശേഷത. വളര്‍ച്ചയും സ്ഥിരതയും സംയോജിപ്പിച്ച് നിക്ഷേപകര്‍ക്ക് വൈവിധ്യവല്‍കൃത അവസരങ്ങള്‍ ഇതിലൂടെ ലഭ്യമാക്കും.