സർക്കാരിന്റെ പുതിയ വ്യവസായ നയങ്ങൾ കേരളത്തിന് വളർച്ചയുടെ പുതിയ വഴിതുറക്കുന്നു: മന്ത്രി പി. രാജീവ്

കേരളത്തിന്റെ വ്യവസായത്തിന് പുതിയ ഊർജം പകരുന്ന നയങ്ങളാണ് സർക്കാരിന്റേതെന്ന് വ്യവസായമന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു. ടൈകോൺ കേരള 2025-ന്റെ സംരംഭക പുരസ്കാര സമർപ്പണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്തിന്റെ വ്യവസായ-സ്റ്റാർട്ടപ്പ് പരിസ്ഥിതിക്ക് നവോന്മേഷവും ശക്തിയും നൽകുന്ന നയങ്ങളാണ് സർക്കാർ മുന്നോട്ടുവെക്കുന്നുവെന്നും, പുതിയ തലമുറ സംരംഭകർക്ക് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ പ്രതിബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് കെഎസ്ഐഡിസി ചെയർമാനും ടൈ കേരളയുടെ സ്ഥാപക പ്രസിഡന്റുമായ, ഫെഡറൽ ബാങ്കിന്റെ മുൻ ചെയർമാൻ സി. ബാലഗോപാലിന് സമ്മാനിച്ചു.
ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, വൈസ് പ്രസിഡന്റ് ഡോ. ജീമോൻ കോര, അവാർഡ്സ് ചെയർ വിനയ് ജയിംസ് കൈനാഡി, എക്സിക്യൂട്ടീവ് ഡയറക്ടർ ദിവ്യ തലക്കലാട്ട്, സിജിഎച്ച് എർത്ത് സഹസ്ഥാപകൻ ജോസ് ഡൊമിനിക്, സിന്തൈറ്റ് മാനേജിങ് ഡയറക്ടർ അജു ജേക്കബ്, ബർഗർ കിങ് ഇന്ത്യയുടെ മുൻ പ്രസിഡന്റ് സിസിലി തോമസ് എന്നിവർ അവാർഡ് സെഷനിൽ പ്രസംഗിച്ചു.