സെൻസെക്‌സും നിഫ്റ്റിയും ഇന്ന് മുന്നേറ്റം നടത്തുന്നു 

ആദ്യവ്യാപാരത്തിൽ പ്രധാന സൂചികകളായ നിഫ്റ്റി 50 പോയിന്റിന് മുകളിൽ മുന്നേറി 18,100 ലെവലിന് മുകളിൽ വ്യാപാരം നടത്തി, അതേസമയം ബിഎസ്ഇ സെൻസെക്സ് 250 പോയിന്റിന് മുകളിൽ ഉയർന്ന് 60,871 ലെവലിൽ വ്യാപാരം നടത്തി.

നിഫ്റ്റി മിഡ്‌ക്യാപ്പ്, സ്‌മോൾക്യാപ്പ് സൂചികകൾ 0.1 ശതമാനം വരെ ഉയർന്നതിനാൽ വിശാലമായ വിപണികളും ഉയർന്നു. മേഖലകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി ബാങ്ക് സൂചിക ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ഇവ 0.8 ശതമാനം വരെ ഉയർന്നു.  നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി റിയാലിറ്റി സൂചികകൾ നഷ്ടം നേരിട്ടു. 

കറൻസി മാർക്കറ്റിൽ രൂപയുടെ മൂല്യം 10 ​​ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ആഭ്യന്തര കറൻസി 18 പൈസ ഉയർന്ന് ഡോളറിന് 80.94  എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോൾ ഇന്ത്യൻ രൂപ ഡോളറിനെതിരെ 81.12 എന്ന നിരക്കിലായിരുന്നു ഉണ്ടായിരുന്നത്.