ആഭ്യന്തര വിപണി ആരംഭ നേട്ടത്തെ കൈവിട്ടു. ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകളായ സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു. വ്യാപാരത്തിന്റെ ആദ്യ മിനിറ്റുകളിൽ സെൻസെക്‌സ് 217.9 പോയിന്റ് അല്ലെങ്കിൽ 0.4 ശതമാനം ഇടിഞ്ഞ് 59,740.2 എന്ന നിലയിലെത്തി. നിഫ്റ്റി 56.2 പോയിന്റ് അല്ലെങ്കിൽ 0.3 ശതമാനം ഇടിഞ്ഞ് 17,802.1 ലേക്ക് താഴ്ന്നു. രണ്ട് സൂചികകളും 0.1 ശതമാനം ഉയർന്നായിരുന്നു വ്യാപാരം ആരംഭിച്ചത്. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ഇവ ഇടിയുകയായിരുന്നു. ബിഎസ്ഇയിൽ 1,708 ഓഹരികൾ ഉയരുകയും 1,024 ഓഹരികൾ താഴുകയും ചെയ്തു
നിഫ്റ്റിയിൽ തുല്യ അളവിൽ ഓഹരികൾ ശക്തിപ്പെടുകയും ദുർബലമാവുകയും ചെയ്തു. നിഫ്ടിയിൽ അൾട്രാടെക്, അദാനി എന്റർപ്രൈസസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, പവർഗ്രിഡ്, എൻടിപിസി, യുപിഎൽ, ഒഎൻജിസി എന്നിവ 0.5 ശതമാനത്തിനും 0.8 ശതമാനത്തിനും ഇടയിൽ ഉയർന്ന നേട്ടത്തിലാണ്. മറുവശത്ത്, എച്ച്സിഎൽ ടെക്, ലാർസൻ ആൻഡ് ടൂബ്രോ, ഐഷർ, ടെക് മഹീന്ദ്ര, സൺ ഫാർമർ, അപ്പോളോ ഹോസ്പിറ്റൽസ്, റിലയൻസ് ഓഹരികൾ 0.8 ശതമാനത്തിനും 1.9 ശതമാനത്തിനും ഇടയിൽ താഴ്ന്നു

