വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ ഒഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.

വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 307 പോയന്റ് ഉയര്‍ന്ന് 60,569ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 18,039ലുമാണ് വ്യാപാരം ആരംഭിച്ചത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക് എന്നിവയിലെ നേട്ടമാണ് വിപണിയെ ചലിപ്പിച്ചത്.യുഎസ് ഉള്‍പ്പടെയുള്ള ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്.

സണ്‍ ഫാര്‍മ, എസ്ബിഐ, ഏഷ്യന്‍ പെയിന്റ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍, ഐടിസി, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.