വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി വിപണി നേട്ടത്തില്‍

അദാനി ഗ്രൂപ്പ് നേരിട്ട പ്രതിസന്ധിയില്‍ കനത്ത ചാഞ്ചാട്ടം നേരിട്ട വിപണി വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ നേട്ടത്തില്‍ തിരിച്ചെത്തി. നിഫ്റ്റി വീണ്ടും 17,700ന് മുകളിലെത്തി. സെന്‍സെക്‌സ് 60,000 കടന്നു. സെന്‍സെക്‌സ് 441 പോയന്റ് നേട്ടത്തില്‍ 60,374ലിലും നിഫ്റ്റി 112 പോയന്റ് ഉയര്‍ന്ന് 17,723ലുമാണ് വ്യാപാരം ആരംഭിച്ചത്.

യുഎസ് വിപണികളിലെ മുന്നേറ്റമാണ് സൂചികകള്‍ക്ക് കരുത്തായത്. ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, ബജാജ് ഫിനാന്‍സ്, എസ്ബിഐ, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി എഫ്എംസിജി, ഐടി, മെറ്റല്‍, ഫാര്‍മ ഒഴികെയുള്ള സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.