വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ റീബ്രാൻഡിങ് പ്രഖ്യാപനം മന്ത്രി

വ്യവസായ മേഖലയിൽ കേരളം നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കും നയപരിപാടികൾക്കും പൊതുരൂപം നൽകുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ റീബ്രാൻഡിങ് പ്രഖ്യാപനം മന്ത്രി പി. രാജീവ് നടത്തി.

റീബ്രാൻഡിങ് ലോഗോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. റീബ്രാൻഡിങ്ങിലൂടെ വ്യവസായ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫിസുകളും ബോർഡുകൾ ഉൾപ്പെടെ പുനഃക്രമീകരിക്കും. പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി മിർ മുഹമ്മദ് അലി, ഡയറക്ടർ പി.വിഷ്ണുരാജ്, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് എന്നിവരും പ്രസംഗിച്ചു.