വിലക്കയറ്റം വരുതിയിലാക്കുന്നതിൽ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കുന്ന റിപ്പോർട്ട് തയാറാക്കാനായി റിസർവ് ബാങ്ക് പണനയസമിതി (എംപിസി) പ്രത്യേക യോഗം ചേർന്നു. റിപ്പോർട്ട് സർക്കാരിനു നൽകും. 6 അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. സർക്കാരിനു നൽകാനുള്ള റിപ്പോർട്ട് തങ്ങളായിട്ടു പുറത്തുവിടില്ലെന്നും, അക്കാര്യം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ലക്ഷ്യം കൈവരിക്കാൻ കഴിയാത്തതിന്റെ കാര്യകാരണ സഹിതം റിസർവ് ബാങ്ക് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നത് ആദ്യമാണ്.
വിലക്കയറ്റം,റിസർവ് ബാങ്ക് പണനയസമിതി (എംപിസി) പ്രത്യേക യോഗം ചേർന്നു
