വിപണിയിൽ ഇന്ന് സെൻസെക്‌സും നിഫ്റ്റിയും മുന്നേറുന്നു.

ആഗോള വിപണിയിൽ നിന്നുള്ള ശക്തമായ സൂചനകൾക്കിടയിൽ ആഭ്യന്തര വിപണി ഇന്ന് ഉയർന്ന നിലവാരത്തിൽ ആരംഭിച്ചു. പ്രധാന സൂചികകളായ ബിഎസ്ഇ സെൻസെക്സ് 119 പോയിൻറ് അഥവാ 0.19 ശതമാനം ഉയർന്ന് 62,690 ൽ വ്യാപാരം തുടങ്ങി. എൻഎസ്ഇ നിഫ്റ്റി 36 പോയിന്റ് അഥവാ 0.19 ശതമാനം ഉയർന്ന് 18,645 ലും വ്യാപാരം ആരംഭിച്ചു