വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 60,000ത്തിലേയ്ക്ക് തിരിച്ചെത്തി.

കഴിഞ്ഞയാഴ്ചയിലെ തകര്‍ച്ചയ്ക്കുശേഷം വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. നിഫ്റ്റി 60,000ത്തിലേയ്ക്ക് തിരിച്ചെത്തി. സെന്‍സെക്‌സ് 274 പോയന്റ് നേട്ടത്തില്‍60,174ലിലും നിഫ്റ്റി 89 പോയന്റ് ഉയര്‍ന്ന് 17,949ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ടൈറ്റാന്‍ കമ്പനി, ഏഷ്യന്‍ പെയിന്റ്‌സ്, ഐസിഐസിഐ ബാങ്ക്, ഐഷര്‍മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. നിഫ്റ്റി മെറ്റല്‍ സൂചിക ഒരുശതമാനത്തോളം ഉയര്‍ന്നു. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും ഒരുശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.