വിപണിയില്‍ നഷ്ടം തുടരുന്നു.നിഫ്റ്റി 18,350ന് താഴെയെത്തി

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ നിരക്കുയര്‍ത്തല്‍ വിപണിയിലുണ്ടാക്കിയ ഭീതിക്ക് അറുതിയായില്ല. നിഫ്റ്റി 18,350ന് താഴെയെത്തി. സെന്‍സെക്‌സ് 260 പോയന്റ്നഷ്ടത്തില്‍ 61,538ലും നിഫ്റ്റി 77 പോയന്റ് താഴ്ന്ന് 18,337ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഭാരതി എയര്‍ടെല്‍, അള്‍ട്രടെക് സിമെന്റ്, ബജാജ് ഫിന്‍സര്‍വ്, ഐടിസി, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, നെസ് ലെ ഇന്ത്യ, ടാറ്റ സ്റ്റീല്‍, സണ്‍ ഫർമാ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. എല്‍ ആന്‍ഡ്ടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.