റോയൽ എൻഫീൽഡ് ഒരു പുതിയ പേര് ഇന്ത്യയില്‍ ട്രേഡ്മാർക്ക് ചെയ്തതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗറില്ല 450 എന്ന പേരാണ് റോയല്‍ എൻഫീല്‍ഡ് ട്രേഡ്മാര്‍ക്ക് ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം വരാനിരിക്കുന്ന ഏത് ബൈക്കിനാണ് ഈ പേര് ഉപയോഗിക്കുകയെന്ന് വാഹന നിർമ്മാതാവ് വ്യക്തമാക്കിയിട്ടില്ല.
ഹിമാലയൻ 450 ഉൾപ്പെടെ 450 സിസി പ്ലാറ്റ്ഫോമിൽ ഒന്നിലധികം മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്. റിപ്പോർട്ടുകൾ പ്രകാരം, ഈ വിഭാഗത്തിലെ ബൈക്കുകൾ വ്യത്യസ്തമായിരിക്കും. വരാനിരിക്കുന്ന ലോഞ്ചുകളിൽ ഒരു പുതിയ റോഡ്സ്റ്റർ, കഫേ റേസർ, സ്ക്രാംബ്ലർ, വളരെ ഓഫ്-റോഡ് ഫോക്കസ്ഡ് അഡ്വഞ്ചർ ബൈക്ക് എന്നിവ ഉൾപ്പെട്ടേക്കാം.അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഹിമാലയൻ 450 പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റോയൽ എൻഫീൽഡ്. ഹിമാലയൻ 450 ഉൾപ്പെടെ 450 സിസി പ്ലാറ്റ്ഫോമിൽ ഒന്നിലധികം മോഡലുകൾ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുകയാണ്.

