Skip to content
June 14, 2026
  • Facebook
  • Twitter
  • Instagram
The Investment Times

The Investment Times

Smart Investment Magazine
  • Home
  • Economy
  • Tech
  • Finance
  • Banking
  • Auto
  • Education
  • Entertainment
  • Insurance
  • Local news
  • Real estate
Main Menu
Banking / Finance

രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നു

August 19, 2023August 20, 2023 - by The Investment Times Desk

രാജ്യത്തെ മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കടന്നത്  സുപ്രധാന നാഴികക്കല്ലാണെന്ന് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൻധൻ അക്കൗണ്ടുകളിൽ 56 ശതമാനവും സ്ത്രീകളുടേതാണെന്നത് സന്തോഷകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തെ ജൻധൻ അക്കൗണ്ടുകൾ 50 കോടി കടന്നതായി കഴിഞ്ഞദിവസമാണ്  കേന്ദ്രധനമന്ത്രാലയം അറിയിച്ചത്. ഇതിൽ 67 ശതമാനം അക്കൗണ്ടുകളും ഗ്രാമീണ, അർദ്ധ നഗര മേഖലകളിലാണ് തുറന്നിരിക്കുന്നതെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ജൻധൻ അക്കൗണ്ടുകളിലെ മൊത്തം നിക്ഷേപം 2.03 ലക്ഷം കോടി രൂപയ്ക്ക് മുകളിലാണ് നിലവിലുള്ളത്. കൂടാതെ 34 കോടി റുപേ കാർഡുകൾ ഈ അക്കൗണ്ടുകൾക്ക് സൗജന്യമായി നൽകിയിട്ടുണ്ടെന്നും ധനമന്ത്രാലയം അറിയിച്ചു.

ഒരു കുടുംബത്തിൽ കുറഞ്ഞത് ഒരു ബാങ്ക് അക്കൗണ്ട് എങ്കിലും നിർബന്ധമായും വേണമെന്ന ലക്ഷ്യത്തോടെ 2014 ൽ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ജൻധൻ യോജന. സാമ്പത്തിക സേവനങ്ങളും, ബാങ്കിംഗ് സേവനങ്ങളും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ളവർക്കും സ്വീകാര്യമാക്കുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ജൻധൻ അക്കൗണ്ടിൽ മിനിമം ബാലൻസ് ആവശ്യമില്ല. വ്യക്തികൾക്ക് സീറോ ബാലൻസ് നിലനിർത്താനും കഴിയും.ചെക്ക് ഉപയോഗിക്കുന്നവരാണെങ്കിൽ മിനിമം ബാലൻസ് ആവശ്യമാണ്. .ജൻധൻ അക്കൗണ്ടുടമകൾക്ക് സൗജന്യ ആക്‌സിഡന്റ് ഇൻഷുറൻസും ലഭിക്കും. ഒരു ലക്ഷം രൂപയുടെ അപകട അപകട ഇൻഷുറൻസ്  പരിരക്ഷയും ഈ സ്‌കീം ഉറപ്പുനൽകുന്നു. ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾക്കായി 5000 രൂപ ഓവർഡ്രാഫ്റ്റ് സൗകര്യവും, ഒരു ലക്ഷം രൂപയുടെ അപകടഇൻഷുറൻസ് പരിരക്ഷയുമുണ്ട്.നിങ്ങളുടെ ജൻ ധൻ അക്കൗണ്ട് ആറ് മാസത്തേക്ക് സജീവമാണങ്കിൽ ഉടമയ്ക്ക് 5000 രൂപ വരെ ഓവർ ഡ്രാഫ്റ്റും ലഭിക്കും

TaggedJan dhan accountJandhan yojanaSmart investment magazine

Related Posts

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുത്തനെ ഇടിവ്; രണ്ട് ദിവസത്തിനിടെ പവന് 4,720 രൂപ കുറഞ്ഞു

June 11, 2026June 11, 2026

വിദേശനാണ്യ ശേഖരത്തിന് ഭീഷണിയായി ‘എഫ്.എഫ്.ജി’; ഇറക്കുമതിയിൽ ജാഗ്രത വേണമെന്ന് കേന്ദ്രം

June 11, 2026June 11, 2026

റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ പട്ടികയിൽ

June 11, 2026June 11, 2026

Recent News

  • സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുത്തനെ ഇടിവ്; രണ്ട് ദിവസത്തിനിടെ പവന് 4,720 രൂപ കുറഞ്ഞു
  • വിദേശനാണ്യ ശേഖരത്തിന് ഭീഷണിയായി ‘എഫ്.എഫ്.ജി’; ഇറക്കുമതിയിൽ ജാഗ്രത വേണമെന്ന് കേന്ദ്രം
  • യൂറോപ്യൻ വിപണിയിലേക്ക് ഇന്ത്യൻ മാംസ-മത്സ്യ ഉൽപ്പന്നങ്ങൾക്ക് തുടർ അനുമതി; കയറ്റുമതി മേഖലയ്ക്ക് വൻ നേട്ടം
  • റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ പട്ടികയിൽ
  • വൺപ്ലസ് 15-ൽ എയർഡ്രോപ്പ് പിന്തുണ; ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് ഇനി എളുപ്പത്തിൽ ഫയലുകൾ കൈമാറാം

Find Us

Email
editor@investmenttimes.in

 

About This Site

Greetings from Investment Times online news (Malayalam) , Kerala’s own integrated media for Investment & Finance .

Investment Times is the authoritative voice of Indian business ecosystem with special emphasis on Kerala, and it brings to light all the amazing stories on Banking and Finance, Investments, Personal Finance, Stock market ,Small and Medium Enterprises, corporates, Technological innovations, Start-ups, Success Stories, Women empowerment, Education, Automobile, Tourism and a lot more.

Recent News

  • സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുത്തനെ ഇടിവ്; രണ്ട് ദിവസത്തിനിടെ പവന് 4,720 രൂപ കുറഞ്ഞു
  • വിദേശനാണ്യ ശേഖരത്തിന് ഭീഷണിയായി ‘എഫ്.എഫ്.ജി’; ഇറക്കുമതിയിൽ ജാഗ്രത വേണമെന്ന് കേന്ദ്രം
  • യൂറോപ്യൻ വിപണിയിലേക്ക് ഇന്ത്യൻ മാംസ-മത്സ്യ ഉൽപ്പന്നങ്ങൾക്ക് തുടർ അനുമതി; കയറ്റുമതി മേഖലയ്ക്ക് വൻ നേട്ടം
  • റഷ്യക്കെതിരെ ഉപരോധം കടുപ്പിച്ച് യൂറോപ്യൻ യൂണിയൻ; ഇന്ത്യൻ കമ്പനികളും പുതിയ പട്ടികയിൽ
  • വൺപ്ലസ് 15-ൽ എയർഡ്രോപ്പ് പിന്തുണ; ആൻഡ്രോയിഡിൽ നിന്ന് ഐഫോണിലേക്ക് ഇനി എളുപ്പത്തിൽ ഫയലുകൾ കൈമാറാം

Search News

Copyright © 2026 The Investment Times.
Web Hosting by INDUNIVA and HitMag.