യൂസഫലിയുമായി ചർച്ചകള്: വിശാഖപട്ടണത്തില് ലുലു മാള് 2028ല്, ഭക്ഷ്യസംസ്കരണ കേന്ദ്രം ഉടന്

യുഎഇയില് വാണിജ്യനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ലുലു ഗ്രൂപ്പ് ചെയര്മാന് എം. എ. യൂസഫലിയുമായി ചര്ച്ച നടത്തി.

വിശാഖപട്ടണത്തില് നിര്മാണത്തിലിരിക്കുന്ന ലുലു മാള് 2028 ഡിസംബറില് പൂര്ത്തിയാക്കുമെന്ന് യൂസഫലി ഉറപ്പുനല്കി. വിജയവാഡയിലെ ഭക്ഷ്യസംസ്കരണ കേന്ദ്രം മൂന്നുമാസത്തിനകം പ്രവര്ത്തനം ആരംഭിക്കും. ഈ പദ്ധതി ആന്ധ്രയിലെ കർഷകര്ക്ക് വൻ സഹായമാകുമെന്നു വിലയിരുത്തുന്നു.നിക്ഷേപം ആകര്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ സന്ദര്ശനത്തില് വ്യവസായനേതാക്കളെയും നായിഡു കണ്ടു. ഇതിനിടെ, അദാനിയുമായി സഹകരിച്ച് വിശാഖപട്ടണത്തില് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ സ്ഥാപിക്കുമെന്ന് ഗൂഗിളും പ്രഖ്യാപിച്ചിരുന്നു.

നവംബർ 14, 15 തീയതികളിൽ വിശാഖപട്ടണത്തിൽ നടക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയിലേക്ക് യൂസഫലിയെ നായിഡു ക്ഷണിക്കുകയും ചെയ്തു.