ബജറ്റ് സ്‌മാർട്ട്‌ഫോൺ പ്രീമിയം ഫീച്ചറുകളോടെ; ലാവ യുവ സ്റ്റാർ 3 ഇന്ത്യയിൽ എത്തി

വിലകുറഞ്ഞതും ദിവസേന ഉപയോഗത്തിന് അനുയോജ്യവുമായ സ്മാർട്ട്‌ഫോൺ തേടുന്നവർക്കായി ലാവ ഇന്ത്യയിൽ പുതിയ ഹാൻഡ്‌സെറ്റ് അവതരിപ്പിച്ചു. ദീർഘനേരം ഉപയോഗിക്കാനാകുന്ന ശക്തമായ ബാറ്ററിയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന ഫീച്ചറുകളുമാണ് ലാവ യുവ സ്റ്റാർ 3-ന്റെ പ്രധാന ആകർഷണം. ഈ ഫോണിന്റെ വില 7,499 രൂപയാണ്.

ക്യാമറയും ഡിസൈനും

ഐപി64 റേറ്റിംഗ് ലഭിച്ചിരിക്കുന്നതിനാൽ വെള്ളത്തിലും പൊടിയിലും നിന്നുള്ള സംരക്ഷണം ഫോണിന് ലഭ്യമാണ്. 13 മെഗാപിക്സൽ റിയർ ക്യാമറയും 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാറ്ററിയും കണക്റ്റിവിറ്റിയും

5,000mAh ശേഷിയുള്ള ബാറ്ററിയാണ് ഫോണിൽ നൽകിയിരിക്കുന്നത്. യുഎസ്‌ബി ടൈപ്പ്-സി പോർട്ടിലൂടെ 10W ചാർജിംഗ് സപ്പോർട്ട് ചെയ്യുന്നു. നാനോ + നാനോ സിം സ്ലോട്ട്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 3.5mm ഓഡിയോ ജാക്ക്, ഡുവൽ 4G VoLTE, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 4.2, ജിപിഎസ്, യുഎസ്‌ബി ടൈപ്പ്-സി തുടങ്ങിയ കണക്റ്റിവിറ്റി സൗകര്യങ്ങളും ഫോണിൽ ലഭ്യമാണ്.

സ്റ്റോറേജും നിറങ്ങളും

4GB RAM + 64GB സ്റ്റോറേജ് വേരിയന്റാണ് വിപണിയിൽ ലഭ്യമാകുന്നത്. രണ്ട് നിറങ്ങളിൽ ഇന്ത്യൻ വിപണിയിൽ ഫോൺ എത്തും. 7,499 രൂപ വിലയിൽ ലഭ്യമാകുന്ന ഈ മോഡൽ, ബജറ്റ് വിഭാഗത്തിൽ ശ്രദ്ധേയമായൊരു ഓപ്ഷനായി മാറുമെന്നതാണ് പ്രതീക്ഷ.