പുരപ്പുറ സോളർ: പിഎം സൂര്യഘർ പദ്ധതിയിൽ പാനൽ സ്ഥാപിക്കുന്നതിന് മുൻപ് വിശദമായ ക്വട്ടേഷൻ നിർബന്ധം

പിഎം സൂര്യഘർ (പിഎം സൂര്യഭവനം) പദ്ധതിയുടെ ഭാഗമായി പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് ഇനം തിരിച്ചുള്ള വിശദമായ ക്വട്ടേഷൻ നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. പല ഇൻസ്റ്റലേഷൻ ഏജൻസികളും പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മൊത്തം ചെലവ് മാത്രമാണ് ക്വട്ടേഷനിൽ ഉൾപ്പെടുത്തുന്നതെന്നും, ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ചെലവ് വ്യക്തമായി കാണിക്കാറില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

ഇത് ഒഴിവാക്കുന്നതിനായി സോളർ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുമ്പ് ഉപഭോക്താവിന് വിശദമായ ക്വട്ടേഷൻ നൽകണം. ഉപകരണങ്ങളുടെ ഇനം തിരിച്ചുള്ള വില, ഗാരന്റി കാലാവധി, അടിസ്ഥാനവില, നികുതി, ഇൻസ്റ്റലേഷൻ സേവന ചെലവ് തുടങ്ങിയ വിവരങ്ങൾ ക്വട്ടേഷനിൽ വ്യക്തമായി ഉൾപ്പെടുത്തണമെന്ന് നിർദേശമുണ്ട്.ഉപഭോക്താക്കൾക്ക് ചെലവിനെക്കുറിച്ച് വ്യക്തതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

പിഎം സൂര്യഘർ (പിഎം സൂര്യഭവനം) പദ്ധതിയുടെ ഭാഗമായി പുരപ്പുറ സോളർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് മുൻപ് ഉപഭോക്താക്കൾക്ക് ഇനം തിരിച്ചുള്ള വിശദമായ ക്വട്ടേഷൻ നൽകണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. പല ഇൻസ്റ്റലേഷൻ ഏജൻസികളും പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള മൊത്തം ചെലവ് മാത്രമാണ് ക്വട്ടേഷനിൽ ഉൾപ്പെടുത്തുന്നതെന്നും, ഉപകരണങ്ങളുടെയും സേവനങ്ങളുടെയും ചെലവ് വ്യക്തമായി കാണിക്കാറില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.ഇത് ഒഴിവാക്കുന്നതിനായി സോളർ പ്ലാന്റ് സ്ഥാപിക്കുന്നതിന് മുമ്പ് ഉപഭോക്താവിന് വിശദമായ ക്വട്ടേഷൻ നൽകണം. ഉപകരണങ്ങളുടെ ഇനം തിരിച്ചുള്ള വില, ഗാരന്റി കാലാവധി, അടിസ്ഥാനവില, നികുതി, ഇൻസ്റ്റലേഷൻ സേവന ചെലവ് തുടങ്ങിയ വിവരങ്ങൾ ക്വട്ടേഷനിൽ വ്യക്തമായി ഉൾപ്പെടുത്തണമെന്ന് നിർദേശമുണ്ട്.