നേട്ടം തുടരാനാവാതെ ഓഹരി സൂചികകള്‍,നിഫ്റ്റി 17,900ന് താഴെ

ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളെയും ബാധിച്ചു. സെന്‍സെക്‌സ് 163 പോയന്റ് താഴ്ന്ന് 60,869ലും നിഫ്റ്റി 43 പോയന്റ് നഷ്ടത്തില്‍ 17,886ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഐടിസി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, വിപ്രോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍.

അദാനി എന്റര്‍പ്രൈസസ്, ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, യുപിഎല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നഷ്ടത്തില്‍ മുന്നില്‍. ഒരുശതമാനത്തോളം താഴ്ന്നു. മീഡിയ, മെറ്റല്‍ സൂചികകളാകട്ടെ നേട്ടത്തിലുമാണ്. മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.