നെല്ലു സംഭരണവില; വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ഭക്ഷ്യ സെക്രട്ടറി കേരളത്തിലേക്ക്

നെല്ലു സംഭരണവിലയിൽ കേന്ദ്രവിഹിതത്തിലെ കുടിശിക ഉൾപ്പെടെയുള്ള വിഷയങ്ങൾ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്യാൻ കേന്ദ്ര ഭക്ഷ്യമന്ത്രാലയം സെക്രട്ടറി സഞ്ജീവ് ചോപ്ര അടുത്തയാഴ്ച കേരളം സന്ദർശിക്കും. സെപ്റ്റംബർ 5ന് അദ്ദേഹം തിരുവനന്തപുരത്ത് മന്ത്രി ജി.ആർ.അനിലുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തുമെന്നാണു ധാരണ. 

നെല്ലുവിലയിൽ മുൻകാല കുടിശികയായി 637.7 കോടി രൂപയാണു കേന്ദ്രം നൽകാനുള്ളത്. കണക്ക് സമർപ്പിക്കാൻ വൈകിയതിനാലാണു തുക കുടിശികയായത് എന്നാണു കേന്ദ്ര നിലപാട്.