നിക്ഷേപകർ ആശങ്കയിൽ. സെൻസെക്‌സും നിഫ്റ്റിയും ഇടിഞ്ഞു. 

ആഗോള വിപണിയിൽ നിന്നുള്ള ദുർബലമായ സൂചനകൾക്കൊടുവിൽ ആഭ്യന്തര വിപണി തളർന്നു. 100 പോയിന്റ് താഴ്ന്ന് തുടങ്ങിയ ശേഷം ബിഎസ്ഇ സെൻസെക്സ് 250 പോയിന്റ് ഇടിഞ്ഞ് 60,800 ൽ എത്തി. നിഫ്റ്റി 18,100 ന് താഴെയായി. 

നിഫ്റ്റിയിൽ അദാനി എന്റർപ്രൈസസ്, ഹിൻഡാൽകോ, കൊട്ടക് ബാങ്ക്, ടൈറ്റൻ കമ്പനി, ബജാജ് ഫിൻസെർവ്, അൾട്രാടെക് സിമന്റ്, അദാനി പോർട്ട്സ്, ഐഷർ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.വിശാലമായ വിപണികളിൽ, ബി‌എസ്‌ഇ മിഡ്‌ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.3 ശതമാനം വീതം താഴ്ന്നു.എല്ലാ മേഖലാ സൂചികകളും താഴ്ന്നാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി മെറ്റൽ സൂചിക 0.6 ശതമാനം ഇടിഞ്ഞു, തുടർന്ന് നിഫ്റ്റി ഐടി സൂചികയും ഇടിഞ്ഞു.