ജിഎസ്ടി റജിസ്ട്രേഷനില്ലാത്തവർക്കും ഇനി റദ്ദായ കരാറുകളിലും മറ്റും ജിഎസ്ടി റീഫണ്ട് ലഭിക്കും. ഇതിനുള്ള സൗകര്യം ജിഎസ്ടി പോർട്ടലിൽ ലഭ്യമാക്കി. ഇക്കഴിഞ്ഞ ജിഎസ്ടി കൗൺസിലിന്റെ പ്രധാന ശുപാർശകളിലൊന്നായിരുന്നു ഇത്. റദ്ദാകുന്ന കരാറുകൾ (കെട്ടിട നിർമാണം അടക്കം), കാലാവധി പൂർത്തിയാകും മുൻപേ റദ്ദാകുന്ന ഇൻഷുറൻസ് പോളിസികൾ എന്നിവയിൽ റീഫണ്ട് സൗകര്യം പ്രയോജനപ്പെടുത്താം.
ഇതിനായി ജിഎസ്ടി പോർട്ടലിൽ ‘Refund for Unregistered person’ എന്ന വിഭാഗത്തിൽ പാൻ നമ്പർ ഉപയോഗിച്ച് താൽക്കാലിക റജിസ്ട്രേഷൻ നടത്തണം. കരാർ റദ്ദാകലിനു ശേഷം 2 വർഷത്തിനുള്ളിൽ റീഫണ്ടിന് അപേക്ഷിക്കണം.

