കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനവും രാജ്യത്തെ ഏറ്റവും വലിയ കപ്പൽ നിർമാണ, അറ്റകുറ്റപ്പണിശാലയുമായ കൊച്ചിൻ ഷിപ്പ്യാർഡിന്റെ (Cochin Shipyard) ഓഹരികൾ ഒരിടവേളയ്ക്കുശേഷം വീണ്ടും കുതിപ്പിന്റെ പാതയിൽ. ഇന്ന് മികച്ച നാലാംപാദ പ്രവർത്തനഫലം (Q4 Results) കൂടി പുറത്തുവിട്ടതോടെ ഓഹരിവില കൂടുതൽ മുന്നേറി. വ്യാപാരം അവസാന നിമിഷങ്ങളിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് 7.27% മുന്നേറി 1,823 രൂപയിൽ
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 23 ശതമാനത്തിലധികവും മൂന്നുമാസത്തിനിടെ 44 ശതമാനത്തിലധികവുമാണ് കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരി മുന്നേറിയത്. കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റം ഓപ്പറേഷൻ സിന്ദൂറിന് (Operation Sindoor) ശേഷം പൊതുവേ പ്രതിരോധ ഓഹരികളിലുണ്ടായ (Defence Stocks) മികച്ച വാങ്ങൽതാൽപര്യത്തിന്റെ കരുത്തിലായിരുന്നെങ്കിൽ, ഇന്ന് പ്രവർത്തനഫലം കൂടി പുറത്തുവന്നത് കൊച്ചിൻ ഷിപ്പ്യാർഡിന്റെ ഓഹരികൾക്ക് ഇരട്ടിമധുരമായി.
