ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു.

ഓഹരി സൂചികകളില്‍ നഷ്ടം തുടരുന്നു. യുഎസിലെ തൊഴില്‍ കണക്കുകകളില്‍ ഇടിവ് രേഖപ്പെടുത്തിയതിനെതുടര്‍ന്ന ഫെഡറല്‍ റിസര്‍വ് നിരക്കുയര്‍ത്തലുമായി മുന്നോട്ടുപോയേക്കാമെന്ന വിലയിരുത്തല്‍ ആഗോള തലത്തില്‍ വിപണികളെ ബാധിച്ചിരുന്നു. സെന്‍സെക്‌സ് 84 പോയന്റ് താഴ്ന്ന് 60,783ലും നിഫ്റ്റി 23 പോയന്റ് നഷ്ടത്തില്‍ 18,084ലിലുമാണ് വ്യാപാരം നടക്കുന്നത്.

ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ,ഏഷ്യന്‍ പെയിന്റ്‌സ്, നെസ് ലെ, ടൈറ്റാന്‍ കമ്പനി, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, യുപിഎല്‍, സിപ്ല തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ.

പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.