ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യം രാജ്യത്തെ വിപണിയെയും ബാധിച്ചു. കഴിഞ്ഞ ദിവസത്തെ മുന്നേറ്റത്തിനു ശേഷം സൂചികകളില്‍ കാര്യമായ നേട്ടമില്ലാതെയാണ് തുടക്കം. സെന്‍സെക്‌സ് 60,680ലും നിഫ്റ്റി 18,063ലുമാണ് വ്യാപാരം ആരംഭിച്ചത്.
ടാറ്റ സ്റ്റീല്‍, എച്ച്‌സിഎല്‍ ടെക്, വിപ്രോ, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, നെസ് ലെ,
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും രാവിലത്തെ വ്യാപാരത്തില്‍ നേട്ടത്തിലുള്ളത്.
ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

